kk-shylaja

തിരുവവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) നിലവിലുള്ള കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുമെന്നും പുതിയവ ആരംഭിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള സർവകലാശാലയായി നിഷിനെ മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിഷിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിഷിന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാർഡ് കൗൺസിലർ ശിവദത്ത്, സാമൂഹ്യനിതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, നിഷ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ജി സതീഷ്‌കുമാർ തുടങ്ങിയവർ‌ പങ്കെടുത്തു. കായിക-വിദ്യാഭ്യാസ രംഗത്ത് മികവു തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.