
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള അഷ്ടാംഗരത്ന പുരസ്കാരത്തിന് ഡോ.കെ.വി.രാമൻകുട്ടിയും സമഗ്ര സംഭാവനയ്ക്ക് ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി ധന്വന്തരി അവാർഡിനും അർഹരായി.
വാഗ്ഭട അവാർഡിന് ഡോ.പ്രിയ ദേവദത്തിനെയും ഡോ.രോഷ്‌നി അനിരുദ്ധൻ, ഡോ.പ്രകാശ് മംഗലശ്ശേരി എന്നിവരെ ആത്രേയ അവാർഡിനും തെരഞ്ഞെടുത്തു.ചരക അവാർഡിന് ഡോ.ഷർമ്മദ് ഖാൻ അർഹനായി.
നാളെ ഉച്ചയ്ക്ക് 3ന് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. കെ ശൈലജ പുരസ്കാരങ്ങൾ വിതരണം ചെയ്യും.