ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാനര ശല്യം രൂഷം.കാഞ്ഞിരംപാറ,പരുത്തിക്കുഴി,പുലിയൂർ,നല്ലിക്കുഴി, കുഴയ്ക്കാട്ടുകോണം,കാവിൻപുറം എന്നി സ്ഥലങ്ങളിലാണ് രൂക്ഷമായ വാനര ശല്യം അനുഭവടുന്നത്.
പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ വലിയമലയിലെ വനത്തിൽ നിന്നാണ് വാനരൻമ്മാരും കാട്ടുപന്നിയും പെരുമ്പാവും ഈ പ്രദേശങ്ങളിൽ ഇറങ്ങുന്നത്.വന്യമൃഗങ്ങൾ കാർഷിക വിളകളെ പൂർണ്ണമായും നശിപ്പിക്കുകയാണ്.ഇതുകാരണം കർഷകർക്ക് വിഭവങ്ങൾ വിളെടുപ്പ് നടത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ്.ഫലങ്ങൾ പാകമാകുന്നതിന് മുൻപേ തന്നെ വന്യമൃങ്ങൾ ഇതിനെ നശിപ്പിക്കും.ലോണെടുത്തും കടംവാങ്ങിയും കൃഷിചെയ്യുന്ന കർഷകർ ഇതോടെ വീണ്ടും കടക്കെണിയിലാകും.
വന്യമൃഗ ശല്യത്തിനെതിരേ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ വനം വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റെയിഞ്ച് ഉദ്യോഗസ്ഥർ വാനരങ്ങളെ പിടികൂടാനുള്ള കൂട് പലയിടങ്ങളിലും സ്ഥാപിച്ചു.ഇത്തരത്തിൽ വാനര സംഘങ്ങളെ പിടികൂടിയാൽ പിടികൂടുന്നവയെ എവിടെ തുറന്നുവിടും എന്ന ആശങ്കയും വനം വകുപ്പിനുണ്ട്.