തിരുവനന്തപുരം: കാറ്റഗറി നമ്പർ 579/2017, 580/2017 പ്രകാരം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു. കാറ്റഗറി നമ്പർ 219/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പത്തോളജിസ്റ്റ് ഇന്റർവ്യൂ നടത്താനും തീരുമാനമായി.
കാറ്റഗറി നമ്പർ 96/2019 പ്രകാരം മലബാർ സിമന്റ്‌സ് ലിമിറ്റഡിൽ ട്രേസർ ഗ്രേഡ് 1 പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 411/2017, 412/2017 പ്രകാരം കേരള സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്‌നിക്കൽ സൂപ്രണ്ട് (എൻജിനിയറിംഗ്).ഒ.എം.ആർ. പരീക്ഷ നടത്തും.