1

നേമം: റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. കരമന ടി.സി 21 / 398 കിഴക്കേ വിളാകത്ത് വീട്ടിൽ സി.ഇശക്കിമാടൻ ആചാരിയുടെ മകൻ ഇ.മുത്തുകൃഷ്ണൻ (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ന് പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ഭാര്യ: രമണി. മകൻ: അദ്വൈത് കൃഷ്ണ. ഏക സഹോദരൻ: വെങ്കിടാചലം.