mahashivalingam

പാറശാല: ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും 111 അടി ഉയരമുള്ളതുമായ ചെങ്കൽ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗം ദർശിക്കാൻ നവംബർ 10 മുതൽ ഭക്തജനങ്ങൾക്ക് അവസരം. 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം, ഗണപതിയുടെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയുള്ള ഗണപതി മണ്ഡപത്തോടുകൂടിയ ക്ഷേത്രമാണ്. എട്ട് നിലകളായി നിർമ്മിച്ചിട്ടുള്ള ശിവലിംഗത്തിനുള്ളിൽ 108 ചെറു ശിവലിംഗങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഓരോ നിലകളിലും സന്ദർശിച്ച് ഏറ്റവും മുകളിൽ എത്തുന്നതോടെ കൈലാസത്തിൽ ശിവപാർവതി ദർശിച്ച അനുഭൂതി ലഭിക്കുമെന്നതാണ് വിശ്വാസം. മഹാലിംഗ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന കാരണത്താൽ മഹാശിവലിംഗത്തിനുള്ളിൽ ഭക്തർക്കുള്ള പ്രവേശനം കഴിഞ്ഞ ഏറെ നാളായി നിയന്ത്രിച്ചിരിക്കുകയായിരുന്നു.