തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് കെ. സുദർശനൻ രചിച്ച 'ഗുരവേ നമഃ' എന്ന കൃതി 38-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. നവംബർ 2ന് ഡോ. എം.കെ. മുനീർ എം.എൽ.എ, നോവലിസ്റ്റ് കെ.പി. സുധീരയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുക. പ്രളയ ദുരിതത്തിനുശേഷമുള്ള നവകേരള നിർമ്മിതിയിൽ ഗുരുദർശനത്തിന്റെ പ്രസക്തി പ്രതിപാദിക്കുന്ന കൃതി സൈകതം ബുക്സാണ് പ്രസിദ്ധീകരിച്ചത്. ശ്രീനാരായണഗുരുവിനെക്കുറിച്ച് മേളയിലെ ഏക പുസ്തകമാണ് 'ഗുരവേ നമഃ'എന്ന് എഴുത്തുകാരൻ അവകാശപ്പെട്ടു. കേരളത്തിലെ പ്രമുഖ എഴുത്തുകാരും ഡോ. പല്പു ഫൗണ്ടേഷന്റെ ഷാർജ യൂണിറ്റ് പ്രതിനിധികളും യു.എ.ഇയിലെ മാദ്ധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.