federer
federer

കഴിഞ്ഞരാത്രി ജന്മനാടായ സ്വിറ്റ്സർലാൻഡിലെ ബാസലിൽ നടന്ന സ്വിസ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയൻ യുവതാരം അലക്സ് ഡി മിനായൂറിനെ 6-2, 6-2ന് കീഴടക്കി ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർ സൃഷ്ടിച്ച വിസ്മയ റെക്കാഡുകളിലൂടെ.

103

ഫെഡററുടെ കരിയറിൽ ഇതുവരെ നേടിയ കിരീടങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അമേരിക്കൻ താരം ജിമ്മി കോണേഴ്സിന്റെ റെക്കാഡിനൊപ്പമെത്താൻ ഫെഡറർക്ക് ഇനി ആറ് കിരീടങ്ങൾകൂടിമതി.

10

തവണയാണ് ഫെഡറർ സ്വിസ് ഇൻഡോറിൽ കിരീടം ഉയർത്തിയിരിക്കുന്നത്. 15 തവണ ഇവിടെ ഫൈനലിൽ കളിച്ചു.

75

മത്സരങ്ങളിലാണ് ബാസലിൽ ഫെഡറർ ജയിച്ചിരിക്കുന്നത്. ഇതിൽ 24 എണ്ണത്തിൽ തുടർച്ചയായാണ്.

2013

നുശേഷം ഇവിടെ ഫെഡറർ ഒരു മത്സരം പോലും തോറ്റിട്ടില്ല.

1500

തന്റെ കരിയറിലെ 1500-ാം മത്സര വിജയം ഫെഡറർ ഇത്തവണ സ്വിസ് ഇൻഡോർ ടൂർണമെന്റിലാണ് പൂർത്തിയാക്കിയത്.

18

വയസിന് തന്നേക്കാൾ ഇളയ എതിരാളിയെയാണ് 38 കാരനായ ഫെഡറർ ഇക്കുറി ഫൈനലിൽ തോൽപ്പിച്ചത്.

20

ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയ റെക്കാഡിന് ഉടമയാണ് ഫെഡറർ

രണ്ട് പതിറ്റാണ്ടുമുമ്പ് ഇതേ വേദിയിൽ ബാൾബോയ്‌യായിരുന്ന ആളാണ് ഞാൻ. പത്തുവട്ടം ഇവിടെ ട്രോഫിയുയർത്താൻ കഴിഞ്ഞത് അപൂർവ ഭാഗ്യമാണ്.

റോജർ ഫെഡറർ