nims

തിരുവനന്തപുരം: നൂറുൽ ഇസ്ലാം സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ടാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം മുൻ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്രർ ജനറലും ബാലാവകാശ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായിരുന്ന ശോഭാ കോശി നിംസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രിൻസിപ്പൽ മെന്റർ എം. നന്ദകുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തിയെപ്പറ്റി അക്കാഡമി മുഖ്യ രക്ഷാധികാരിയും ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ സംസാരിച്ചു. അദ്ധ്യാപക‌ൻ പ്രവീൺ കുമാർ നന്ദി പറഞ്ഞു.