ചിറ്റഗോംഗ് : അത്യുജ്വല വിജയങ്ങളുമായി ബംഗ്ളാദേശിലെ ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ളബ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സെമിഫൈനൽ വരെ എത്തിയ കേരള ക്ളബ് ഗോകുലം എഫ്.സിക്ക് ഫൈനലിൽ കടക്കാനായില്ല. ഗാലറിയിൽ സ്വന്തം നാട്ടുകാരുടെ പിന്തുണയുമായി കളിച്ച ചിറ്റഗോംഗ് അബഹാനിയോട് 2-3 എന്ന സ്കോറിന് പൊരുതി തോൽക്കുകയാ

3-2ന് അബഹാനി ചിറ്റഗോംഗ്

ഗോകുലത്തെ കീഴടക്കി

യിരുന്നു ഗോകുലം. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായതിനാൽ അധിക സമയത്തേക്ക് കടന്ന മത്സരത്തിലാണ് അബഹാനി ഗോകുലത്തെ വീഴ്ത്തിയത്.

2-1ന് ലീഡ് ചെയ്തശേഷമാണ് ഗോകുലം തോൽവിയേറ്റ് വാങ്ങിയത്. 29-ാം മിനിട്ടിൽ ഹെൻട്രി കിസേക്കയിലൂടെ ഗോകുലമാണ് മത്സരത്തിൽആദ്യം സ്കോർ ചെയ്തത്. ആദ്യപകുതിയിൽ ഇൗ ഗോളിന് ഗോകുലം ലീഡ് ചെയ്തു. 47-ാം മിനിട്ടിൽ ദിദിയർ അബഹാനിക്ക് വേണ്ടി സ്കോർ ചെയ്ത് കളി സമനിലയിലാക്കി.

എന്നാൽ 80-ാം മിനിട്ടിൽ മാർക്കസ് സ്കോർ ചെയ്തതോടെ ഗോകുലം വീണ്ടും മുന്നിലെത്തി. 90-ാം മിനിട്ടിലെ ദിദിയറുടെ രണ്ടാംഗോളാണ് കളി വീണ്ടും സമനിലയിലാക്കി അധികസമയത്തേക്ക് നീട്ടിയത്. 105-ാം മിനിട്ടിൽ മാത്യുവാണ് അബഹാനിയുടെ വിജയഗോൾ നേടിയത്.