കിളിമാനൂർ: കെ.എസ്.ടി.എ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കിളിമാനൂർ ഉപജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു.കൊടുവഴന്നൂർ, മടവൂർ,നാവായിക്കുളം,പഴയകുന്നുമ്മൽ,കിളിമാനൂർ,കരവാരം, പോങ്ങനാട്,പള്ളിക്കൽ ബ്രാഞ്ചുകളിൽ സമ്മേളനവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു.കൊടുവഴന്നൂർ ജി.എച്ച് .എസ് .എസിൽ ചേർന്ന സമ്മേളനം എൻ.ജി.സാജൻ ഉദ്ഘാടനം ചെയ്തു. പി. ബിജീഷ് (സെക്രട്ടറി),കെ.വിജയകുമാർ പുല്ലയിൽ (പ്രസിഡന്റ് ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മടവൂർ ബ്രാഞ്ചിൽ എസ്.പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.അനീഷ് (സെക്രട്ടറി ),അനീഷ് ലതാകുമാരി (പ്രസിഡന്റ്)എന്നിവരെ തിരഞ്ഞടുത്തു.നാവായിക്കുളം ബ്രാഞ്ച് സമ്മേളനം ആശ ദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ബിജു, പ്രസിഡന്റായി അജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.പഴയകുന്നുമ്മേൽ ബ്രാഞ്ച് സമ്മേളനം ഡോ.ബി .എസ് ബിനു ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയായി വിമൽ പ്രസിഡന്റായി ജയന്തി എന്നിവരെ തിരഞ്ഞെടുത്തു.കരവാരം ബ്രാഞ്ച് സമ്മേളനം വി.ഡി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പോങ്ങനാട് ബ്രാഞ്ച് സമ്മേളനം വി.രാജേഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയായി സാബു പ്രസിഡന്റായി രജി എന്നിവരെ തിരഞ്ഞെടുത്തു. പള്ളിക്കൽ ബ്രാഞ്ച് സമ്മേളനം അനൂപ് നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ജിനു.ജെ.ജോൺ പ്രസിഡന്റായി വിപിൻ എന്നിവരെ തിരഞ്ഞെടുത്തു.കിളിമാനൂർ ബ്രാഞ്ചാ സമ്മേളനം എസ്.എസ്..ബിജു ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയായി ബിനു റായ് പ്രസിഡന്റായി ബൈജു എന്നിവരെ തിരഞ്ഞെടുത്തു.സമ്മേളനങ്ങളിൽ പി.വി.രാജേഷ് ,എസ്.ജവാദ് ,വി.ആർ.സാബു ,എം.എസ്.സുരേഷ് ബാബു ,സജിദ ,ആർ.കെ.ദിലീപ് കുമാർ,വേണുഗോപാൽ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു