1. 'ഹൈന്ദവ ധർമ്മോദ്ധാരകൻ" എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?
ശിവജി
2. കോവൈ എന്നറിയപ്പെടുന്ന നഗരം?
കോയമ്പത്തൂർ
3. ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത്?
മദ്ധ്യപ്രദേശ്
4. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതെന്ന്?
1453
5. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്?
കർണാട്ടിക് യുദ്ധങ്ങൾ
6. കബഡിയുടെ ജന്മനാട് ഏത്?
ഇന്ത്യ
7. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?
ദേവികാറാണി
8. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ്?
ചിനൂക്ക്
9. കുരിശുയുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു?
11 മുതൽ 13 വരെ
10. പൂനെയിൽ 'ആര്യ മഹിളാ സമാജ്" സ്ഥാപിച്ചത്?
പണ്ഡിത രമാബായ്
11. അഷ്ടപ്രധാൻ ആരുടെ മന്ത്രിസഭയായിരുന്നു?
ശിവജി
12. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" എന്ന വരികൾ രചിച്ചത്?
വള്ളത്തോൾ
13. ഇടപ്പള്ളി രാഘവൻപിള്ളയുടെ വിയോഗം സൃഷ്ടിച്ച വേദനയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യം രചിച്ച ലഘുവിലാപ കാവ്യം?
തകർന്ന മുരളി
14. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ മുൻ ഹോളിവുഡ് നടൻ?
റൊണാൾഡ് റീഗൻ
15. ഇന്ത്യയിലെ 'വേലിയേറ്റ തുറമുഖം"
കണ്ട്ല
16. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ വനിതാ എൻജിൻ ഡ്രൈവർ?
സുരേഖ യാദവ്
17. സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന അവാർഡ്?
ജി.വി. രാജ പുരസ്കാരം
18. 'ലോറാ നീ എവിടെ?" എന്ന നോവൽ രചിച്ചത്?
മുട്ടത്തുവർക്കി
19. ചീത്ത മുട്ടയുടെ ഗന്ധമുള്ള വാതകം?
ഹൈഡ്രജൻ സൾഫൈഡ്
20. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം?
ബ്രിട്ടൻ