kozhi

വക്കം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ജില്ലയെ മുട്ട ഉല്പാദനത്തിൽ സ്വയം പര്യാപ്തമാക്കുന്നതിന് എസ്.സി വനിതക്കൾക്ക് കോഴിയും കോഴിക്കൂടും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം നിർവഹിച്ചു. പത്ത് അത്യുല്പാദന ശേഷിയുള്ള മുട്ടകോഴിയും, ഹൈടെക്ക് കൂടും, തീറ്റയും അനുബന്ധ സാധനങ്ങളും അടക്കം 11000 രൂപ വരുന്ന ആനുകൂല്യമാണ് നൽകുന്നത്. ഒരു ഗ്രൂപ്പിന് അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കി വരുന്നു. മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്, ഡോ. ബീന, ഡോ. നജീബ് എന്നിവർ പങ്കെടുത്തു.