കടയ്ക്കാവൂർ: പുതുതലമുറയ്ക്ക് ശ്രീനാരായണ ഗുരുദേവ കൃതികളുടെയും ദർശനത്തിന്റെയും അറിവ് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ പ്ളാവഴികം എസ്.എൻ.ഡി.പി ശാഖയും എസ്.എൻ.ഡി.പി വനിതാവേദിയും സംയുക്തമായി ആരംഭിക്കുന്ന ശ്രീനാരായണഗുരുദേവ കൃതികളുടെ പഠന കേന്ദ്രം പ്ളാവഴികത്ത് ഉത്രാടം ഹാളിൽ ചേർന്ന യോഗത്തിൽ ആദ്ധ്യാത്മികാചാര്യൻ അഡ്വ. സജീവ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. പ്രകാശത്തിന്റെ അദ്ധ്യക്ഷതയിൽ ശിവഗിരി ബ്രഹ്മ വിദ്യാ കേന്ദ്രം മുൻ അദ്ധ്യക്ഷൻ എച്ച്. രമേശ്, എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, യൂണിയൻ വനിതാ വേദി സെക്രട്ടറി സീമ, ഗുരുധർമ്മ പ്രചാര സഭ വർക്കല മണ്ഡലം യൂണിയൻ പ്രതിനിധി സുരേഷ് ബാബു, സുപ്രഭ, ശശികുമാർ, ശാഖാ സെക്രട്ടറി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.