തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ചുള്ള പുനരധിവാസത്തിന് 2621 ഗുണഭോക്താക്കൾക്കായി 83.11 കോടി രൂപ നൽകിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു. ആർ.ഡി.ഒ ചെയർമാനും ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായ സമിതിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ജില്ലാ കളക്ടറുടെ സമിതിയാണ് അപ്പീലുകൾ പരിഗണിക്കുന്നത്.
പുനരധിവാസത്തിന് ലഭിച്ച അപേക്ഷ- 18942
പരിശോധന പൂർത്തിയാക്കിയത് - 5250
നഷ്ടപരിഹാരത്തിന് അർഹർ- 2621പേർ
നഷ്ടപരിഹാരം ലഭിക്കുന്നത്
261 ചിപ്പി, ലോബ്‌സ്റ്റർ തൊഴിലാളികൾ
896 കരമടി തൊഴിലാളികൾ
211 റിസോർട്ട് തൊഴിലാളികൾ
33 സ്വയം സഹായ സംഘങ്ങൾ
1220 മോട്ടോർ യാന ഉടമകൾ