thomas-isac-
thomas isac interview ,

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആളോഹരി കടം 72,430.52 രൂപയായി ഉയർന്നതായി ധനമന്ത്രി .തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. 2016 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ആളോഹരി കടം 46,078.04 രൂപയായിരുന്നു.പൊതുകടം 1,09,730.97 കോടിയിൽ നിന്ന് 1,69,155.15 കോടിയായി ഉയർന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സ്പാർക്ക് കണക്കനുസരിച്ച് ശമ്പളം പറ്റുന്ന 93,060 ജീവനക്കാരുണ്ട്. ഇതിൽ 6010 പേർ ഗസറ്റഡ് ജീവനക്കാരാണ്. സെപ്തംബർ വരെ 1846.47 കോടി രൂപ പെൻഷൻ ഫണ്ടിൽ നക്ഷേപിച്ചിട്ടുണ്ട്. 1,01,192 സർക്കാർ ജീവനക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2021ഓടെ സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 121 കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ 98 കേന്ദ്രങ്ങളിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കി. ബാക്കിയുള്ള കേന്ദ്രങ്ങളിൽ പണികൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടൂർപാക്കേജുകളും നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.