virus-movie

തിരുവനന്തപുരം: ജസ്റ്റിസ് വി.കെ.മോഹനൻ അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി തയാറാക്കിയ പട്ടികയിലെ ആദ്യ റാങ്കുകാരെയാണ് എല്ലാ ജില്ലകളിലെയും ശിശുക്ഷേമ സമിതികൾ പുനഃസംഘടിപ്പിച്ചപ്പോൾ നിയമിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയെ അറിയിച്ചു. ബാലാവകാശ നിയമപ്രകാരമാണ് സെലക്‌ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. അംഗങ്ങളെ നിയമിക്കാൻ വനിതാ, ശിശു ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചിരുന്നു. സെലക്‌ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി ജില്ലകൾ തിരിച്ചുള്ള റാങ്ക് പട്ടിക തയാറാക്കി ഇതിൽ നിന്നാണ് നിയമനം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. വാളയാർ കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ജില്ലാ ശിശുക്ഷേമ സമിതിയിൽ നിയമിച്ചത് വിവാദമായിരുന്നു.