hindu

തിരുവനന്തപുരം: വാളയാർ ദളിത് പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷനും കെ.പി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റുമായ എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സൂര്യ പ്രേം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂർ സുരേഷ്, കെ.പ്രഭാകരൻ, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി, നേതാക്കളായ ശ്രീകുമാർ, ഗീനാറാണി, വിദ്യാനായർ തുടങ്ങിയവർ സംസാരിച്ചു.