തിരുവനന്തപുരം: നവോത്ഥാത മൂല്യസംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഫാ.യൂജിൻ പെരേര വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6ന് ഗാന്ധിപാർക്കിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സമിതി സംസ്ഥാന പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ, ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഡോ. ധർമരാജ് റസാലം, അബ്ദുൾ റഷീദ് കുട്ടമ്പൂർ, നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആലുവിള അജിത്ത്, ട്രഷറർ എം.പി. റസൽ തുടങ്ങിയവർ പങ്കെടുത്തു.