aisf

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു ഉദ്ഘാടനം ചെയ്‌തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശരൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആന്റസ്, തൃപ്‌തി രാജ്, രാഹുൽ, നാദിറ മെഹ്റിൻ, നിർമൽ,​ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അനീസ്, ലീത, അതുൽ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.