തിരുവനന്തപുരം:അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്രുമുട്ടലിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു കമ്യൂണിസ്റ്ര് സർക്കാരിന് ചേർന്ന നടപടിയല്ലിത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആറ് മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയത്. വയനാട്ടിലെ വൈത്തിരിയിൽ തണ്ടർബോൾട്ട് വെടിവച്ചു കൊലപ്പെടുത്തിയ ജലീൽ മുൻ എസ്.എഫ് ഐക്കാരനാണ്. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തോടോ ആശയങ്ങളോടോ യോജിപ്പില്ല. എന്നാൽ അവരെ വെടിവച്ചു കൊല്ലുകയല്ല വേണ്ടത്. പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഞാനും കുറച്ചുകാലം ആഭ്യന്തര വകുപ്പ് ഭരിച്ചിട്ടുള്ളതാണ്. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും കസ്റ്റഡിയിലെടുത്തത് അന്നാണ്. അവരെ പിടികൂടാൻ മാത്രമാണ് നിർദ്ദേശം നൽകിയത്.