vat

തിരുവനന്തപുരം: വാറ്റിന്റെ പേരിൽ വ്യാപാരികൾക്ക് ദോഷകരമായ നടപടികൾ ഉണ്ടാകില്ലെന്നും വാണിജ്യനികുതി വകുപ്പിന്റെ പിഴവുമൂലം ഒരു വ്യാപാരി പോലും ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പുനൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ വ്യാപാരികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണക്കു ശേഷം ഇരുവരെയും നേരിൽകണ്ട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചത്. വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ടി.ഡി.എസ് സമ്പ്രദായം, വാടക്കെട്ടിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കാത്തത് തുടങ്ങിയവയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.