നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിൽ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണ യോഗം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് നഗരസഭാ ഹാളിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ നടക്കും.രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക സന്നദ്ധ സംഘടനകൾ,യുവജനസംഘടനകൾ,റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.