നെടുമങ്ങാട് :ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവത്തിന്റെയും കാവടിയാട്ടത്തിന്റെയും ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം പാലോട് രവി ഉദ്‌ഘാടനം ചെയ്തു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ് ശബരിനാഥൻ എം.എൽ.എ,കവി ഗിരീഷ് പുലിയൂർ,ഗുരുവായൂർ ദേവസ്വം ബോർഡ്‌ മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവരെ ആദരിച്ചു.മികച്ച വിജയം കരസ്ഥമാക്കിയവരെ കേന്ദ്ര ധനകാര്യ ഡെപ്യൂട്ടി ഡയറക്ടർ ആര്യ ഐ.ഇ.എസും മുതിർന്ന അംഗങ്ങളെ ഗിരീഷ് പുലിയൂരും ആദരിച്ചു.ഉഴമലയ്ക്കൽ വേണുഗോപാൽ ചികിത്സാ ധന സഹായം വിതരണം ചെയ്തു.സുനിതകുമാരി, ആർ.ജെ മഞ്ജു,ആനാട് ജയചന്ദ്രൻ,അക്ബർഷാ,സിന്ധു,വേങ്കവിള സജി,സ്വാമി വിജയാനന്ദ,ജി.വിജയൻ നായർ, ടി.പത്മകുമാർ,വി.ചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.ആർ.അജയകുമാർ സ്വാഗതവും വി.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു.