കിളിമാനൂർ:ജനതാവായനശാല വനിതാ വേദിയുടെയും ഫയർ ആൻഡ് റസ്ക്യൂ കടയ്ക്കൽ സ്‌റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സുരക്ഷാ ബോധവത്കരണ ക്ലാസ് നടക്കും.നവംബർ 3ന് നടക്കുന്ന ബോധവത്കരണ ക്ലാസ് മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.എം.വേണുഗോപാൽ,എസ്.സിന്ധു എന്നിവർ പങ്കെടുക്കും.