കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന്‍ ആനാംപൊയ്ക റോഡ്‌ തകർന്നിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. മഴക്കാലത്ത് പൂർണമായും തകർന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച സൈക്കിളിൽ നിന്ന്‍ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ്‌ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ആനാംപൊയ്ക രാധാകൃഷ്ണൻ അധികൃതർക്ക് പരാതി നൽകി.