പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ ഉൾപ്പെട്ട ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പൂവാർ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിസ്തി മൊയ്തീൻ പിള്ള അദ്ധ്യക്ഷനായിരുന്നു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് ജനപ്രതിനിധികൾ, ഐ.സി.ഡി എസ് സൂപ്പർവൈസർ ശ്രീല, സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.