വെള്ളറട:ആയുഷ് ഗ്രാമം പദ്ധതി പെരുങ്കടവിള ബ്‌ളോക്ക് പഞ്ചായത്തിൽ ആയുർവേദ വാരാചരണം 31ന് പെരുങ്കടവിള ബ്‌ളോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.ആര്യങ്കോട്,കുന്നത്തുകാൽ,പെരുങ്കടവിള,വെള്ളറട കൊല്ലയിൽ ഗ്രാമപഞ്ചായത്തുകളിലെ യു.പി കുട്ടികൾക്കായി ക്വിസ് മത്സരവും പ്രസംഗമത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിറ്റുണ്ട്.രാവിലെ 9. 30ന് രജിസ്‌ടേഷൻ,തുടർന്ന് ഹ്രസ്വ ബോധവത്കരണക്ലാസ്,പ്രസംഗമത്സരം,ക്വിസ് മത്സരം എന്നിവ നടക്കും.മത്സരവിജയികൾക്ക് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി സമ്മാനം വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9496370496, 9497469735.