മുടപുരം: ലോക സ്ട്രോക്ക് ദിനാചരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, എൻ. ദേവ്, ബി.ഡി.ഒ ലെനിൻ, ബി.ഡി.ഒ.ആർ.എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു. സുരക്ഷ നോഡൽ ഓഫീസറും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഇ. നസീർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന ഡി.എസ്, താലൂക്കാശുപത്രിയിലെ ഡോ. ആർ.എ. സിബുരാജ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ആർ.കെ. ബാബുു നന്ദിയും പറഞ്ഞു.