vld-1

വെള്ളറട:സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ നവംബർ 16 മുതൽ കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റിവൽ 2019 ന്റെ ലോഗോ പ്രകാശനം കേരള ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ നിർവഹിച്ചു.സ്കൂൾ മാനേജർ സതീഷ് കുമാർ പ്രിൻസിപ്പൽ പുഷ്പവല്ലി,സൗത്ത് സോൺ സഹോദയ പ്രസിഡന്റ് ജയശങ്കർ പ്രസാദ്, ലോഗോ രൂപകൽപ്പന ചെയ്ത ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി അഭിനവ് ദേവ് തുടങ്ങിയവർ പങ്കെടുത്തു.