വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച വിതുര - തൊളിക്കോട് ശുദ്ധജലപദ്ധതി അവസാനഘട്ടത്തിലാണെന്നും ശേഷിക്കുന്ന പണികൾ നടത്തുന്നതിനായി നബാർഡ് 31.5 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അറിയിച്ചു. നബാർഡ് സംഘം പദ്ധതി നടപ്പിലാക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ കേന്ദ്രം സന്ദർശിച്ചിരുന്നു.പദ്ധതി അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമം നടത്തുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ജലസേചനവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് രണ്ടാം ഘട്ട നി‌ർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുമെന്നും പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.