വെള്ളറട: കേരള ഗിരി വർഗകാണിക്കാർ സംഘം കള്ളിമൂട് യൂണിറ്റ് വാർഷികം യൂണിറ്റ് പ്രസിഡന്റ് എൻ. ശശിധരൻ കാണിയുടെ അദ്ധ്യക്ഷതയിൽ കള്ളിമൂട് എ.എംഎൽ.പി സ്കൂളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് സദാശിവൻകാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മാമ്പഴക്കര ശശിധരൻകാണി, യൂണിറ്റ് സെക്രട്ടറി ശിവരാമൻ കാണി, ഉൗര് മൂപ്പൻ മുത്തുക്കുഴി അപ്പുകാണി, ശ്രീധരൻ കാണി, അഡ്വ. കാരക്കോണം മനോജ്, എ. ബാലൻ, രാമൻകുട്ടികാണി, ശശിധരൻകാണി തുടങ്ങിയവർ സംസാരിച്ചു. കള്ളിക്കാട് സിദ്ധാർത്ഥൻ, വിക്രമൻ കാണി തുടങ്ങിയവർ കലാപരിപാടികളും അവതരിപ്പിച്ചു.