വിതുര:പാലോട് ഉപജില്ലാ കേരള സ്കൂൾ കലോൽസവം നവംമ്പർ 4,5,6,7 തീയതികളിൽ വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ,വിതുര ഗവൺമെന്റ് യു.പി.എസ്,വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങളിൽ നടക്കും.വിതുരയിൽ നടന്ന സംഘാടക സമിതിയോഗം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.എസ്.ഷീജ,പി.ടി.എ പ്രസിഡന്റ് കണ്ണങ്കര ഭുവനചന്ദ്രൻ,വിതുര യു.പി.എസ് ഹെഡ്മിസ്ട്രസ് ജയലക്ഷ്മി,പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ,പാലോട് എ.ഇ.ഒ സിന്ധു,എസ്.എം.സി ചെയർമാൻ കെ.വിനീഷ്കുമാർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി അടൂർപ്രകാശ് എം.പി,കെ.എസ്.ശബരിനാഥൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,വി.കെ.മധു,കെ.പി.ചന്ദ്രൻ,എസ്.എസ്.അനിതകുമാരി(മുഖ്യരക്ഷാധികാരിമാർ) എസ്.എൽ.കൃഷ്ണകുമാരി (ചെയർപേഴ്സൺ),ഡോ.എസ്.ഷീജ (ജനറൽകൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.