തിരുവനന്തപുരം: കേരളപ്പിറവി -മാതൃഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം എം.ജി കോളേജ് കേരള സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികൾക്കായി ഭാഷാശുദ്ധി, ഉപന്യാസരചന, സുവർണ കേരളം പ്രശ്‌നോത്തരി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. നവംബർ 4ന് രാവിലെ 10ന് ഭാഷാശുദ്ധി, ഉപന്യാസ മത്സരവും നവംബർ 5ന് രാവിലെ 10ന് സുവർണ കേരളം പ്രശ്‌നോത്തരിയും നടക്കും. ഭാഷാശുദ്ധി, ഉപന്യാസ മത്സരങ്ങൾക്ക് ഒരു കോളേജിൽനിന്ന് രണ്ട് വിദ്യാത്ഥികൾക്കും സുവർണ കേരളം പ്രശ്‌നോത്തരിക്ക് രണ്ട് വിദ്യാർത്ഥികളടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000,1500,1000 രൂപയാണ് സമ്മാനം. സ്ഥാപന മേലധികാരികളുടെ സാക്ഷ്യപത്രത്തോടെവേണം മത്സരത്തിനെത്താൻ. വിവരങ്ങൾക്ക് ഫോൺ: 9495421747, 9447502337.