മലയിൻകീഴ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മലയിൻകീഴ് മണ്ഡലം വാർഷിക സമ്മേളനം മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ,പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജെ.ബാബുരാജേന്ദ്രൻനായർ,ജില്ലാസെക്രട്ടറി തെങ്ങുംകോട് ശശി,മറുകിൽ ശശി,പേയാട് ശശിധരൻനായർ,മുരളിനെയ്യാറ്റിൻകര,കെ.ജി.പത്മനാഭൻനായർ,വി.സി.ദാനിയേൽഎന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.രാമചന്ദ്രൻനായ(പ്രസിഡന്റ്),മോഹനൻനായർ(സെക്രട്ടറി)എൻ.കൃഷ്ണൻനായർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.