തിരുവനന്തപുരം: സമ്മോഹനം മാനവിക സൗഹൃദക്കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നാളെ ട്രിവാൻഡ്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണവും അനുസ്‌മരണ സമ്മേളനവും നടത്തും. വൈകിട്ട് 3.30ന് മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഡോ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണവും മുതിർന്ന പത്രപ്രവർത്തകൻ പി. ഫസലുദ്ദീൻ അനുസ്‌മരണ പ്രഭാഷണവും നടത്തും. ചടങ്ങിൽ സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു.