ബാലരാമപുരം:ബാലരാമപുരം ഉപജില്ലാ കലോത്സവം കോട്ടുകാൽ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി.ടി.എസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു,ബ്ലോക്ക് അംഗം വിജയകുമാരി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ,മെമ്പർമാരായ സജി.കെ.എസ്,എ.ഇ.ഒ ലീന വി.എസ്,ബി.പി.ഒ അനീഷ്.എസ്.ജി, ഹെഡ്മാസ്റ്റർ ജോൺ വില്യം,പി.ടി.എ പ്രസിഡന്റ് സി.കെ.ബാബു,ടി.ശിവകുമാർ എന്നിവർ സംസാരിച്ചു.