amb

കാട്ടാക്കട: ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഗിയായ വൃദ്ധയ്ക്ക് ചികിത്സാ സൗകര്യമൊരുക്കി കാട്ടാക്കട ജനമൈത്രി പൊലീസ്. പൂവച്ചൽ വലിയവിള കോളനിയിലെ സലോമി (65) നാണ് ജനമൈത്രി ബീറ്റ് ഡ്യൂട്ടി ഓഫീസർമാരായ എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ഹരികുമാർ എന്നിവർ ആശുപത്രി ചികിത്സ നൽകിയത്.

വലിയവിള കോളനിയിൽ തിങ്കളാഴ്ച രാവിലെയാണ് ഇവർ എത്തിയത്. വിവരങ്ങൾ മനസിലാക്കി ആംബുലൻസിൽ കോട്ടൂർ ആയുർവേദ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഡോക്ടറുടെ നിർദേശ പ്രകാരം തിരികെ വീട്ടിൽ എത്തിച്ച ഇവരെ അടുത്ത ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനമൈത്രി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കാട്ടാക്കട സബ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തനവും ഊർജിതമാക്കി.