നെയ്യാറ്റിൻകര: ബി.ഡി.ജെ.എസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റി യോഗം എസ്.എൻ.ഡി.പി മിനി ഹാളിൽ നടന്നു.മണ്ഡലം പ്രസിഡന്റ് നെയ്യാറ്റിൻകര രാജകുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് കമ്മറ്റികൾ പുനസംഘടിപ്പിക്കാൻ അഞ്ചംഗ സബ് കമ്മറ്റി രൂപീകരിച്ചു.വടക്കോട് ഷീല,വിജിത്ര,കരുണാകരൻ നായർ,കുളത്തൂർ രവീന്ദ്രൻ,രാജേന്ദ്രൻ കൊറ്റാമം,രവീന്ദ്രൻ കാരോട് സുഗതൻ തൊഴുക്കൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലം സെക്രട്ടറി ഐയിര നിർമ്മലൻ സ്വാഗതവും എം.എസ്. സുരേന്ദ്രൻ മൂന്നുകല്ലിൻമൂട് നന്ദിയും പറഞ്ഞു.