കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടിൽ അമലോൽഭവനാണ് (55) പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെ അഞ്ചുതെങ്ങ് കേട്ടുപുരയ്ക്കുസമീപം പണിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കടിയേറ്റത്. പഞ്ചായത്ത് അംഗം പ്രവീൺ ചന്ദ്ര അറിയിച്ചതനുസരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തി അമലോൽഭവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.