kerala-uni
kerala uni

പരീക്ഷാഫീസ്

ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (4 വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് 2011 സ്‌കീം) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി പിഴയില്ലാതെ 31 വരെയും 150 രൂപ പിഴയോടു കൂടി 2 വരെയും 400 രൂപ പിഴയോടു കൂടി നവംബർ 4 വരെയും അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം- സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ നവംബർ 7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം സപ്ലിമെന്ററി - ഫുൾ ടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം (റഗുലർ & സപ്ലിമെന്ററി) - ഫുൾ ടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം (റഗുലർ & സപ്ലിമെന്ററി) - ഈവനിംഗ് - റഗുലർ) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2(യ) , പ്രയർ ടു 2013 അഡ്മിഷൻ (മേഴ്സി ചാൻസ്-2010 & 2011 അഡ്മിഷൻ, സപ്ലിമെന്ററി-2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 7 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എസ്‌സി (ബയോഇൻഫർമാറ്റിക്സ്, സുവോളജി, ജ്യോഗ്രഫി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി നവംബർ 7 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

ബി.കോം (ആന്വൽ സ്‌കീം) 1996 അഡ്മിഷൻ വിദ്യാർത്ഥികളുടെ മേഴ്സി ചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 401 മുതൽ 500 വരെയുളള വിദ്യാർത്ഥികൾ ഡിപ്പാർട്ട്‌മെന്റ് ഒഫ് എഡ്യൂക്കേഷൻ, തൈക്കാട് (ഗവൺമെന്റ് ആർട്സ് കോളേജ്, തൈക്കാടിന് സമീപം) കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റൻ നമ്പർ 501 മുതൽ 600 വരെയുളള വിദ്യാർത്ഥികൾ എം.എസ്.എം കോളേജിലും പരീക്ഷ എഴുതണം. പരീക്ഷയ്ക്ക് രണ്ടു ദിവസം മുമ്പ് മുതൽ മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റാം.

പരീക്ഷാതീയതി

ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2015 സ്‌കീം-ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി, 2019 സ്‌കീം-റഗുലർ). വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ .