കാട്ടാക്കട: വാളയാറിൽ ദളിത് കുടുംബത്തിലെ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റിവാളികളെ രാഷ്ട്രീയ പ്രേരിതമായി കുറ്റവിമുക്തരാക്കിയ നടപടി കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അഗ്രഗാമി മഹിളാ സമിതി സംസ്ഥാന കമ്മിറ്റി. ലൈംഗിക കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും വാളയാർ കേസ് പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരി ആവശ്യപ്പെട്ടു.