ശ്രീകാര്യം: സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും ശ്രീകാര്യം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ശ്രീകാര്യം ചെല്ലമംഗലം കീഴതിൽ വീട്ടിൽ എം.ആർ.ജി. കുറുപ്പ് (91) നിര്യാതനായി. കേരളത്തിലെ അദ്ധ്യാപക സംഘടനയുടെയും സംസ്ഥാന ജീവനക്കാരുടെ പെൻഷൻ സംഘടനയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. മികച്ച അദ്ധ്യാപകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : ബി. ലളിതമ്മ. മക്കൾ: എം.ജി. മോഹൻകുമാർ, എം.എൽ. മൃദുലകുമാരി, പരേതനായ സുരേഷ്‌കുമാർ.
മരുമക്കൾ: രോഹിണി കൃഷ്ണ, കെ.ജി. ബാബു വട്ടപ്പറമ്പിൽ (പ്രസിഡന്റ്, ഫ്രാസ്), മഞ്ജുഷ എസ്.ആർ. സംസ്കാരം നടന്നു.