തിരുവനന്തപുരം : വാളയാറിൽ പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നവരെ സംരക്ഷിക്കുന്നവർക്കെതിരെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ പന്തം കൊളുത്തി റോഡ് ഉപരോധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്‌ഘാടനം ചെയ്തു. എസ്.എൽ പുരം ജലാൽ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ശ്രീകണ്ഠൻ, വെട്ടുറോഡ് സലാം, വി. ലാലു, പി.എസ്. പ്രശാന്ത്, വട്ടപ്പാറ സതീശൻ, പുത്തൻപള്ളി നിസാർ, നെയ്യാറ്റിൻകര സുഭാഷ്, മുജീബ് റഹ്മാൻ, എസ്.എസ്. സതികുമാരി എന്നിവർ സംസാരിച്ചു.