bihar

നേമം: കരമന കിള്ളിപ്പാലത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു ആക്രമണം. കിള്ളിപ്പാലത്തെ ബണ്ട് റോഡിലും സമീപ സ്ഥലങ്ങളിലുമുള്ള നാട്ടുകാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവരിൽ ചിലർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മറ്റുള്ളവർ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പലർക്കും കൈപ്പത്തിക്കും കാലിനുമാണ് പരിക്കേറ്റത്. കരമന, കിള്ളിപ്പാലം ഭാഗങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണം പതിവാണെന്നും നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.