parassala

പാറശാല : മാനവികത, ആധുനികത, ജനകീയത എന്നിവ ഉറപ്പാക്കി നടപ്പിലാക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ പദ്ധതികൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്‌ പറഞ്ഞു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ മണ്ഡലമായി പാറശാല നിയോജക മണ്ഡലത്തെ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ചെറുവാരക്കോണം സാമുവൽ എൽ.എം.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, പാറശാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സെലിൻ ജോസഫ്, പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്, മഞ്ചുസ്മിത, ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.പി.കെ. റോസ്ബിസ്റ്റ, പി.ടി.എ പ്രസിഡന്റ് ജിഗിൻകുമാർ, പ്രശാന്ത് എം.എസ്, ഹെഡ്മിസ്ട്രസ് മേരി ജെയിൻ.എസ് തുടങ്ങിയവർ സംസാരിച്ചു.