accident

വെഞ്ഞാറമൂട്: കാട്ടുപന്നിയെ കുരുക്കാൻവച്ച വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂനൻവേങ്ങ തെള്ളിക്കച്ചാൽ ആറ്റരികത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ശാന്ത (52) ആണുമരിച്ചത് .ഇന്നലെ രാവിലെ ആയിരുന്നു സംഭവം.കടയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്കുമടങ്ങവെ ,കയ്യിലിരുന്ന സാധനം താഴെവീഴുകയും അത് കുനിഞ്ഞെടുക്കാൻ ശ്രമിക്കുന്നതിനിടെ വഴിയോരത്തെ കൃഷിയിടത്തിലെ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.

പിന്നാലെവന്നവർ ഇതുകണ്ട് ആളുകളെ അറിയിക്കുകയും സ്ഥലം ഉടമയെ വിളിച്ചുവരുത്തി വൈദ്യുതി ബന്ധം വിഛേദിച്ച് മൃതദേഹം മാറ്റുകയുമായിരുന്നു. വന്യ ജീവികളിൽ നിന്ന് രക്ഷതേടാൻ മനുഷ്യർ തീർക്കുന്ന ഇലട്രിക് സുരക്ഷ വേലികളിൽ തട്ടി മനുഷ്യ ജീവൻതന്നെ പൊലിയുന്നത് ഈ മേഖലയിൽ പതിവായിട്ടുണ്ട്. ഒരുമാസം മുൻപ് മൂന്നാനക്കുഴിയിലും സമാന രീതിയിൽ ഒരാൾ മരിച്ചിരുന്നു.കഴിഞ്ഞദിവസം കല്ലറ തറട്ടയിലും ഒരു ജീവൻ പൊലിഞ്ഞു. ഏക മകൻ രതീഷ്.