തിരുവനന്തപുരം : പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കേരള മുസ്ളിം ജമാ അത്ത് യൂത്ത് കൗൺസിൽ ഏർപ്പെടുത്തിയ ഒരു മാസം നീണ്ടുനിൽക്കുന്ന മിലാദ് കാമ്പെയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 31ന് വൈകിട്ട് 5ന് ജമാഅത്ത് ഭവനിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ എം.എസ്. ഫൈസൽ ഖാൻ (ചെയർമാൻ), ചിറയിൻകീഴ് ജസീം (ജനറൽ കൺവീനർ), ബീമാപള്ളി സക്കീർ (ട്രഷർ) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.