തിരുവനന്തപുരം : വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ ജനറൽ സെക്രട്ടറി പാളയം അശോക്, വട്ടിയൂർക്കാവ് രവി, കുച്ചപ്പുറം തങ്കപ്പൻ, ഹബീബ് , കടകപ്പള്ളി ഹരിദാസ്, പൗഡിക്കോണം ജഗന്യ ജയകുമാർ, പാപ്പനംകോട് സതീഷ്, വില്യം ലാൻസി, ഉള്ളൂർ ജോൺസൺ, പാറശാല സന്തോഷ്, കാട്ടാക്കട രാജൻ, സജൻലാൽ, അമരവിള സതികുമാരി, ചാല ജോൺ എന്നിവർ സംസാരിച്ചു.
വാറ്റ് നോട്ടീസ് പിൻവലിക്കുക, ജി.എസ് .ടിയിലെ അപാകതകൾ പരിഹരിക്കുക, പ്രളയസെസ് പിൻവലിക്കുക,​ കടകൾ നഷ്ടപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കുക, പലിശരഹിത വായ്പ 10 ലക്ഷം വരെ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.