നേമം: വീടിനു സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ കവർന്നതായി പരാതി. നരുവാമൂട് കുളങ്ങരക്കോണം ആർ.സി ചർച്ചിന് സമീപം മുപ്പറത്തലയ്ക്കൽ വീട്ടിൽ നിഥിന്റെ (25) ഉടമസ്ഥതയിലുള്ള ബൈക്കുകളാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടമ നരുവാമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.